കണ്ണൂരില്‍ ബോംബ് സ്‌ഫോടനം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു

കണ്ണൂര്‍| Last Updated: ശനി, 6 ജൂണ്‍ 2015 (16:34 IST)
കണ്ണൂര്‍ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍
ബോംബ് സ്‌ഫോടനം. സ്ഥോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ
രണ്ട് സിപി എം പ്രവര്‍ത്തകര്‍ മരിച്ചു. ഷൈജു സുബീഷ് എന്നിവരാണ്
മരിച്ചത്. ആശുപത്രിയിലേക്ക് കോണ്ടു പോകുന്നതിനിടെയാണ് ഇവര്‍ മരണമടഞ്ഞത്.

ബോംബ് നിര്‍മ്മാണത്തിനിടെയാണ്
സ്ഫോടനമുണ്ടായതെന്നാണ്
പൊലീസ് അറിയിച്ചത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ നാല് പേരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആളൊഴിഞ്ഞ മേഖലയിലാണ് സ്‍ഫോടനം നടന്നത്. സ്‍ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്.
വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :