ബോംബ്‌ നിര്‍മ്മാണം കുടില്‍ വ്യവസായമാക്കാന്‍ അനുവദിക്കില്ല: ചെന്നിത്തല

തിരുവനന്തപുരം| Last Modified ശനി, 6 ജൂണ്‍ 2015 (18:14 IST)
ബോംബ്‌ നിര്‍മ്മാണം കുടില്‍ വ്യവസായമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കണ്ണൂരില്‍ ബോംബ്‌ നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ രണ്‌ടു പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ബോംബ്‌ നിര്‍മ്മാണത്തില്‍ നിന്നും സിപിഎം നേതൃത്വം അണികളെ പിന്തിരിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാനൂര്‍ സ്‌ഫോടനത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്നും അടിയന്തര റിപ്പോര്‍ട്ട്‌ ഡിജിപിയോട്‌ ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :