കണ്ണൂർ|
Last Updated:
ഞായര്‍, 7 ജൂണ്‍ 2015 (10:37 IST)
കണ്ണൂര്‍ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍
ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവത്തില്‍
സമഗ്രമായ അന്വേഷണം വേണം. സിപിഎം വിരുദ്ധ പ്രചാരണമാണ് ആഭ്യന്തരമന്ത്രി നടത്തുന്നതെന്നും
കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
നേരത്തെ
ബോംബ് സ്ഫോടനത്തിനു പിന്നിൽ സിപിഎമ്മാണെന്നും
ബോംബ് നിര്‍മ്മാണത്തില്‍ നിന്നും സിപിഎം നേതൃത്വം അണികളെ പിന്തിരിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന ബോംബ് സ്ഥോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ
രണ്ട് സിപി എം പ്രവര്‍ത്തകര്‍ മരിച്ചിരുന്നു.