‘ബീപ്’ ശബ്‌ദം തെറ്റിദ്ധരിക്കരുതെന്ന് സംഘികളോട് സോഷ്യല്‍ മീഡിയ; കള്ളവോട്ടുകാര്‍ക്കും പരിഹാസം

Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (18:17 IST)
പതിവുപോലെ തെരഞ്ഞെടുപ്പു ദിവസത്തിലും സോഷ്യല്‍ മീഡിയ അടങ്ങിയിരുന്നില്ല. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുമ്പോള്‍ വോട്ടര്‍മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും ചങ്കില്‍ തറയ്ക്കുന്ന ട്രോളുകള്‍ ആയിരുന്നു ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. അതില്‍ പ്രധാനം സംഘികള്‍ക്ക് എതിരെയുള്ളതായിരുന്നു. ‘ബീഫ്’ വിവാദം കത്തിനില്‍ക്കുന്നതിനാല്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് കേള്‍ക്കുന്ന ‘ബീപ്’ ശബ്‌ദം കേട്ട് തെറ്റിദ്ധരിക്കരുതെന്നായിരുന്നു സംഘികളോടുള്ള സോഷ്യല്‍ മീഡിയയുടെ അഭ്യര്‍ത്ഥന.
 
വോട്ട് ചെയ്താലുടല്‍ ചൂണ്ടുവിരലില്‍ മഷി പതിഞ്ഞതിന്റെ ചിത്രമെടുത്ത് ഫേസ്‌ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്ന വോട്ടര്‍മാരെ ഒന്നു തോണ്ടാനും ട്രോളന്മാര്‍ മടി കാണിച്ചില്ല. കള്ളവോട്ടിന്റെ സാധ്യതയും സോഷ്യല്‍മീഡിയ തള്ളിക്കളഞ്ഞില്ല. പല വേഷത്തിലും പല രൂപത്തിലും വന്ന് കള്ളവോട്ട് ചെയ്യുന്നത് നാട്ടിലെ പരസ്യമായ രഹസ്യമാണ്. അതിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടില്ലെങ്കിലും വോട്ടര്‍മാര്‍ ബൂത്തിലെത്തുന്നതിനു മുമ്പു തന്നെ ട്രോളന്മാര്‍ കണ്ടു.
 
വോട്ടെടുപ്പു ദിവസം വൃദ്ധരോടും രോഗികളോടും സ്ഥാനാര്‍ത്ഥികളും  രാഷ്‌ട്രീയ പാര്‍ട്ടിക്കാരും കാണിക്കുന്ന സഹാനുഭൂതിയെയും  നന്നായി തന്നെ പരിഹസിച്ചിട്ടുണ്ട് ഇന്നത്തെ ട്രോളുകള്‍. ഇടയ്ക്ക് വോട്ട് ചെയ്യാന്‍ മടി കാണിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു ചെറിയ അടി കൊടുക്കാനും ട്രോളന്മാര്‍ തയ്യാറായി. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ ചില പോസ്റ്റുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :