കണ്ണൂരില്‍ ക്രമസമാധാനപാലനത്തിന് തെരഞ്ഞെടുപ്പ് ദിവസം ഐ എം വിജയനും

കണ്ണൂര്‍| JJ| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (16:51 IST)
കേരളത്തിന്റെ ഫുട്‌ബോള്‍ രാജാവ് ഐ എം വിജയന്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ ക്രമസമാധാന പാലനത്തിനായി കണ്ണൂരില്‍. ഏറ്റവും കൂടുതല്‍ സംഘര്‍ഷബൂത്തുകള്‍ ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്കിയ കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ മേഖലയിലാണ് വിജയന് തെരഞ്ഞെടുപ്പ് ജോലി ലഭിച്ചത്.

ഞായറാഴ്ച രാവിലെ മേഖലയില്‍ എത്തിയ വിജയന്‍ തെരഞ്ഞെടുപ്പു ദിവസം കര്‍മ്മനിരതനാണ്. 128 പോളിംഗ് ബൂത്തുകളുള്ള ഇവിടെ ഓരോ ബൂത്തുകളിലും വിജയന്‍ മാറി മാറി എത്തി. തൃശൂര്‍ കെ എ പി ഒന്നാം ബറ്റാലിയനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് വിജയന്‍.

കണ്ണൂര്‍ എ ആര്‍ കമാന്‍ഡന്‍റ് അബ്ദുല്‍ നിസാറിന്റെ
കീഴില്‍ കണ്ണൂര്‍ കെ എ പി
നാലാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്‍റ് സുധീര്‍ കുമാറിന്റെയും തൃശൂര്‍ കെ എ പി സി ഐ ഐ എം വിജയന്റെയും നേതൃത്വത്തിലാണ് ഇവിടങ്ങളില്‍ സായുധ പൊലീസിനെ വിന്യസിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :