സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുകയാണ് വേണ്ടത്: സുധീരന്‍

കെപിസിസി , നിയമസഭ , വിഎം സുധീരൻ , പി സദാശിവം , ഉമ്മന്‍ചാണ്ടി
കൊല്ലം| jibin| Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (12:33 IST)
നിയമസഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുകയാണ് വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. ഏത് കാര്യവും നിയമസഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. സഭയിൽ സർക്കാരിന്റെ നിലപാടും പ്രതിപക്ഷത്തിന്റെ നിലപാടും അവതരിപ്പിക്കാൻ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബഡ്‌ജറ്റ് സമ്മേളനത്തിന്റെ മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ കാണുന്നുതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സുധീരന്‍.

അതേസമയം, സര്‍ക്കാരിനെതിരായ ആക്ഷേപങ്ങളുമായി പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് രാവിലെ 11 മണിയോടെ പ്രതിപക്ഷം രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ ഒരു കാരണവശാലും നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വൃത്തികെട്ട മുഖം ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് വിഎസ് വ്യക്തമാക്കി.

കോഴക്കേസുകളെല്ലാം ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു. ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായും വിഎസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :