ബിജുവിന്റെ ആരോപണങ്ങള്‍ തെറ്റ്; രസീത് നല്‍കാതെ കെപിസിസി പണം വാങ്ങില്ല- ചെന്നിത്തല

 രമേശ് ചെന്നിത്തല , ബാര്‍ കോഴക്കേസ് , ബിജു രമേശ് , വിഎസ് ശിവകുമാര്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (12:41 IST)
ബാര്‍ ഉടമ ബിജു രമേശിന്റെ കോഴ ആരോപണത്തെ തള്ളി ആഭ്യന്തരമന്ത്രി രംഗത്ത്. ബിജു ഉന്നയിച്ച ആരോപണം തെറ്റാണ്. കെപിസിസി രസീത് നല്‍കാതെ പണം വാങ്ങില്ല. കെപിസിസിക്കു ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാറുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനെതിരെയാണ് ബിജു കോഴയാരോപണം ഉന്നയിച്ചത്. രമേശ് ചെന്നിത്തലയ്‌ക്ക് നേരിട്ട് രണ്ടു കോടി രൂപ നല്‍കിയെന്നും. കെപിസിസിക്ക് പണം നല്‍കിയത് ബാറുകള്‍ തുറക്കാന്‍ വേണ്ടിയായിരുന്നുവെന്നുമാണ് ബിജു പറഞ്ഞത്.

ശിവകുമാറിന് 25 ലക്ഷം രൂപയാണ് നല്‍കിയത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് മുമ്പാണ് പണം നല്‍കിയത്. അദ്ദേഹത്തിന്റെ സ്‌റ്റാഫ് അംഗം വാസുവാണ് പണം കൈപ്പറ്റിയത്. രസീതോ രേഖകളോ നല്‍കാതെയാണ് ഈ പണം കൈപ്പറ്റിയതെന്നും ബിജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് ബിജു രമേശ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :