കൊച്ചി|
jibin|
Last Modified ഞായര്‍, 31 ജനുവരി 2016 (13:22 IST)
എറണാകുളം ചുള്ളിക്കലില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നു. സുധീരനും നേതാക്കളും വേദിയിലേക്കു കയറുമ്പോഴായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് നേതാവ് ശിവദത്തിനും തലയ്‌ക്ക് മുറിവേറ്റു. വേദി മറ്റൊരു സ്ഥലത്തേക്കു മാറ്റി.
ചുള്ളിക്കൽ ടിപ്ടോപ് അസീസ് ഗ്രൗണ്ടിൽ ഉച്ചയോടെയാണ് സംഭവം. 25 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക സ്റ്റേജിൽ നൂറോളംപേർ കയറിയതാണു പ്രശ്നമായത്. സ്റ്റേജിലെത്തിയ സുധീരനു മാല ചാർത്തുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്റ്റേജ് അപ്പാടെ ഉലയുകയും പതിയെ താഴേക്കു വീഴുകയുമായിരുന്നു. മേൽക്കൂര ഉൾപ്പെടെയാണു നിലം പൊത്തിയത്.