മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്മാരും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുന്നു: വിഎസ്

 വിഎസ് അച്യുതാനന്ദൻ , ഉമ്മൻചാണ്ടി , അഴിമതി , വിഎം സുധീരൻ
കോഴിക്കോട്| jibin| Last Modified ഞായര്‍, 31 ജനുവരി 2016 (12:48 IST)
ഉമ്മൻചാണ്ടി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത്. മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്മാരും ചേർന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇക്കാര്യം മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു.

അതേസമയം, കെബാബു വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. രാജി പിൻവലിച്ച ബാബുവിന്റെ തീരുമാനം അപമാനകരമാണെന്നും കോൺഗ്രസിൽ ആദർശമുള്ളവർ ബാക്കിയുണ്ടെങ്കിൽ ബാബുവിനെ വീണ്ടും മന്ത്രിയാക്കുന്നത് തടയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

എന്നാല്‍ വിജിലൻസ് കോടതിയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ കെ ബാബു വീണ്ടും മന്ത്രിയാവുന്നതിൽ തെറ്റില്ലെന്ന് കെപിസിസിസി പ്രസി‌ഡന്റ് പറഞ്ഞു. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് തൃശൂർ വിജിലൻസ് കോടതി വിധി പറഞ്ഞതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ സിപിഎമ്മിന് അസഹിഷ്‌ണുതയാണെന്നും സുധീരൻ പറ‌ഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :