അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (18:45 IST)
പ്രശസ്‌ത വ്ലോഗറും ആൽബം താരവുമായ
റിഫ മെഹ്‌നുവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കർ പറയുന്നു.
കഴിഞ്ഞ മാസമാണ് റിഫ ദുബായിൽ എത്തിയത്. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
സമൂഹമാധ്യമങ്ങൾ സജീവസാന്നിധ്യമായിരുന്നു റിഫ. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്.