വിഴിഞ്ഞം തുറുമുഖ പദ്ധതി: ജനുവരിയില്‍ അന്തിമവാദം കേൾക്കും

  വിഴിഞ്ഞം തുറുമുഖ പദ്ധതി , മേരീദാസസ് , ട്രൈബ്യൂണൽ , ന്യൂഡൽഹി
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (13:40 IST)
വിഴിഞ്ഞം തുറുമുഖ പദ്ധതിക്കെതിരായ കേസില്‍ അടുത്തമാസം ദേശീയ ഹരിത അന്തിമവാദം കേൾക്കും. ജനുവരി 27, 28 തീയതികളിലായിട്ടാണ് വിഷയത്തില്‍ അന്തിമവാദം കേൾക്കുക. അതേസമയം കേസിൽ നിന്ന് പിന്മാറാൻ മറ്റൊരു പരാതിക്കാരനായ മേരീദാസന് ട്രൈബ്യൂണൽ അനുമതി നൽകി.

വിഴിഞ്ഞം തുറുമുഖ പദ്ധതിയില്‍ കേസ് തുടരാൻ താൽപര്യമുണ്ടെന്ന് പരാതിക്കാരനായ വിൽഫ്രഡ് ട്രൈൂബ്യൂണലിനെ അറിയിച്ചു. കേസില്‍ ആവശ്യമായ തെളിവുകൾ സമര്‍പ്പിക്കാന്‍ ഒരുക്കമാണെന്നും വിൽഫ്രഡ് ട്രൈൂബ്യൂണല്‍ അറിയിച്ചു. അതേസമയം തെളിവ് ഉചിതമായ സമയത്ത് ഹാജരാക്കിയാൽ മതിയെന്ന് ജസ്റ്റീസ് സ്വതന്ത്രർ കുമാർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

വിഴിഞ്ഞം തുറുമുഖ പദ്ധതിക്കെതിരായ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി മേരീദാസൻ അപേക്ഷ നൽകിയിരുന്നു. അതേതുടര്‍ന്നായിരുന്നു കേസിൽ നിന്ന് പിന്മാറാൻ മേരീദാസന് ട്രൈബ്യൂണൽ അനുമതി നൽകിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതാകാനുമതിയും തീരമേഖലാ വിജ്ഞാപനവും ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനത്തിനെതിരെ കേരളവും തുറമുഖ കമ്പനിയും സമർപ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :