മുഖ്യമന്ത്രി ജനവികാരം മാനിക്കണം; കോടതിയല്ല നയം തീരുമാനിക്കേണ്ടത്: സുധീരൻ

  മദ്യ നയം , വിഎം സുധീരൻ , ഉമ്മൻചാണ്ടി , മുഖ്യമന്ത്രി , വിനോദസഞ്ചാര മേഖല
കൊല്ലം| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (12:39 IST)
മദ്യനയത്തില്‍ പ്രായോഗികമായ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചതോടെ ഈ തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് രംഗത്ത്. സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും. മുഖ്യമന്ത്രി ജനവികാരത്തിന് എതിരായി പ്രവര്‍ത്തിക്കരുതെന്നും സുധീരൻ മുന്നറിയിപ്പ് നല്‍കി.

മദ്യനയത്തിൽ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും. യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ഈ വിഷയത്തില്‍ നടപ്പാക്കിയതെന്നും സുധീരൻ പറഞ്ഞു. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാനിച്ചാവണം കോടതി വിധിയെന്നും. നയങ്ങൾ തീരുമാനിക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണെന്നും സുധീരൻ ആഞ്ഞടിച്ചു.

മദ്യനനയം നടപ്പിലാക്കിയതിലൂടെ വിനോദസഞ്ചാര മേഖലയില്‍ വരുമാനം കുറഞ്ഞു, തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉണ്ടായി, അതിനാല്‍ പ്രായോഗികമായ മാറ്റങ്ങള്‍ നയത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു. ജനപക്ഷയാത്രയുടെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :