പാതയോരത്തെ ഔട്ട്‌ലെറ്റുകള്‍ മാറ്റില്ലെന്ന് ബിവ്കൊ

കൊച്ചി| VISHNU.NL| Last Updated: ബുധന്‍, 3 ഡിസം‌ബര്‍ 2014 (12:17 IST)
ദേശീയ പാതയോരത്തെ ബവ്റിജസ് ഷോപ്പുകള്‍ മാറ്റാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ബീവറേജ് കോര്‍പ്പറേഷന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സത്യവാങ്മൂലത്തിലാണ് ബിവ്കോ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ, സംസ്ഥാന പാതയോരങ്ങളിലുള്ള ഷോപ്പുകള്‍ മാറ്റി സ്ഥാപിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ നടപടി റിപ്പോര്‍ട്ട് നല്‍കണമെന്നു നവംബര്‍ 10നു കോടതി നിര്‍ദേശിച്ചിരുന്നു.

പുതിയ സ്ഥലം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നും മദ്യനയത്തിന്റെ ഭാഗമായി നിലവില്‍ പത്തു ശതമാനം ബവ്റിജസ് ഷോപ്പുകള്‍ വീതം പൂട്ടുന്നുണ്ട്. ഇതുവരെ 34 എണ്ണം പൂട്ടി. ഇതില്‍ 14 എണ്ണം ദേശീയപാതയോരത്താണ് എന്നും സത്യവാങ്മൂലത്തില്‍ കോര്‍പ്പറേഷന്‍ പറയുന്നു. ബിവ്കോയുടെ കണക്കുപ്രകാരം ദേശീയപാതയോരങ്ങളില്‍ 67 ഷോപ്പുകളും സംസ്ഥാന ഹൈവേകളില്‍ 69 ഷോപ്പുകളുമാണുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :