ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 3 ഡിസംബര്‍ 2014 (10:29 IST)
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്. അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന കേരളത്തിന്‍െറ വാദം കോടതി തള്ളി.
ഏറെ നാളത്തെ വാദത്തിനു ശേഷം നടത്തിയ വിധിയിലുള്ള സാങ്കേതികമായ പിഴവുമാത്രം ചൂണ്ടിക്കാട്ടിയാണ് കേരളം ഹര്‍ജി നല്‍കിയത്. അതിനാല്‍ ഹര്‍ജി തള്ളിക്കളയുമെന്ന് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. വിധിയുടെ നിയമവശങ്ങള്‍ പരിശോധികാതെ കോടതിയുടെ സാങ്കേതിക പിഴവ് മാത്രമാണ് കേരളം ചൂണ്ടിക്കാട്ടിയത്.
പാട്ടക്കരാറിന് സാധുതയില്ലെന്ന കേരളത്തിന്റെ വാദം ഭരണഘടനാ ബെഞ്ച് പാടെ തള്ളി.
ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാലും ഡാമിന് ബലക്ഷയം ഇല്ല എന്ന തമിഴ്നാടിന്റെ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്.
പുന:പരിശോധനാ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തെറ്റു തിരുത്തല്‍ ഹര്‍ജി (ക്യൂറേറ്റീവ് പെറ്റിഷന്‍) നല്‍കുക മാത്രമാണ് കേരളത്തിന് മുന്നിലുള്ള ഏക പോംവഴി. എന്നാല്‍ കോടതി വിധിയില്‍ ഏതെങ്കിലും തരത്തിലുള്ള നിയമപരവും ഭരണഘടനാപരവുമായ പിഴവുകള്‍ കേരളം സുവ്യക്തമായി ചൂണ്ടിക്കാട്ടേണ്ടി വരും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.