എന്തു പഴിയും കേൾക്കാൻ തയാര്‍, വിഴിഞ്ഞം യാഥാര്‍ഥ്യമാകും: മുഖ്യമന്ത്രി

വിഴിഞ്ഞം തുറുമുഖ പദ്ധതി , ഉമ്മൻചാണ്ടി , അദാനി ഗ്രൂപ്പ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (13:49 IST)
വിവാദങ്ങൾ കൊണ്ട് ഒരുപാടു നഷ്ടങ്ങൾ ഉണ്ടായ നാടായ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതി നടപ്പാക്കുന്നതിനായി എന്തു പഴിയും കേൾക്കാൻ തയാറാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പദ്ധതിയിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് സർക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. പുതിയ തലമുറയോടു നീതി പുലർത്തേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറുമുഖ പദ്ധതി നടപ്പാക്കുന്നതിനായി ഒറ്റ സെന്റ് സ്ഥലം പോലും വിൽക്കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യുകയില്ല. ഭൂമി വിൽക്കുന്നുവെന്നാണ് ഉയരുന്ന വലിയ ആരോപണം. ഭൂമി കച്ചവടം എന്നതു പദ്ധതിയെ തകർക്കാനുള്ള പ്രചാരണമാണ്.
ഇത് തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ളതാണ്. അതിനാൽ തന്നെ കരാർ ഒപ്പുവയ്ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കു ശേഷമുണ്ടാകും. തുറമുഖം നിർമിച്ചും ഇത്തരം കാര്യങ്ങളിൽ ഇടപെട്ടും മുന്‍ പരിചയമുള്ള അദാനിക്കു കരാർ കൊടുക്കാൻ തീരുമാനിച്ചത് രഹസ്യമായ തീരുമാനങ്ങളിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി ഇടതുപക്ഷത്തിന്റെ കാലത്തു പാട്ടത്തിനു കൊടുക്കാനായിരുന്നു തീരുമാനം. ഇപ്പോൾ ഇതും ഇല്ല. പദ്ധതി സ്വാകാര്യ മേഖലയിൽ തുടങ്ങുന്നുവെന്ന ആരോപണവും തെറ്റാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി വരുന്നതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.
ഈ സാഹചര്യത്തില്‍ ശക്തമായ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :