Vishu Bumper 2024 Winner: വിഷു ബംപര്‍ 12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി !

സിആര്‍എഫ് വിമുക്ത ഭടനാണ് ഒന്നാം സമ്മാനത്തിനു അര്‍ഹനായ വിശ്വംഭരന്‍

Vishu Bumpr 2024 Winner
രേണുക വേണു| Last Modified വ്യാഴം, 30 മെയ് 2024 (14:04 IST)
Vishu Bumpr 2024 Winner

Vishu Bumper 2024 Winner: കേരള സര്‍ക്കാരിന്റെ വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനു അര്‍ഹനായ ഭാഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്‍ (76) ആണ് വിഷു ബംപര്‍ ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായത്. ഇന്നലെയാണ് വിഷു ബംപറിന്റെ നറുക്കെടുപ്പ് നടന്നത്.

സിആര്‍എഫ് വിമുക്ത ഭടനാണ് ഒന്നാം സമ്മാനത്തിനു അര്‍ഹനായ വിശ്വംഭരന്‍. കുറച്ച് കാലം കൊച്ചിയിലെ ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്നു. സ്ഥിരം ലോട്ടറിയെടുക്കുന്ന ആളാണ് താനെന്നും സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വിശ്വംഭരന്‍ പറഞ്ഞു. വിഷു ബംപറിലെ തന്നെ അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും വിശ്വംഭരന്‍ എടുത്ത വേറൊരു ടിക്കറ്റിനു ലഭിച്ചിട്ടുണ്ട്.

ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കാനാണ് വിശ്വംഭരന്റെ ആദ്യ തീരുമാനം. അടുത്ത ബന്ധുക്കള്‍ക്ക് വീട് വെച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. VC 490987 എന്ന ടിക്കറ്റിനാണ് വിഷു ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :