Monsoon to hit Kerala: കാലവര്‍ഷം കേരളത്തിന് തൊട്ടരികെ; വ്യാപക മഴയ്ക്കു സാധ്യത

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്

Kerala Weather 2024
രേണുക വേണു| Last Modified വ്യാഴം, 30 മെയ് 2024 (10:28 IST)
Kerala Weather 2024

South West Monsoon: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലേക്ക്. അടുത്ത 12 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ആറ് ദിവസം കൂടി കേരളത്തില്‍ മഴ തുടരും. നിലവില്‍ അറബിക്കടലില്‍ കേരള തീരത്ത് മേഘങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് കര കയറിയാല്‍ കേരളത്തില്‍ പ്രതേകിച്ചു തീരദേശ / ഇട നാടുകളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.

എന്നാല്‍
നിലവില്‍ കാറ്റിന്റെ ദിശയും വേഗതയും മേഘങ്ങള്‍ പൂര്‍ണമായും കരയില്‍ കയറാന്‍ അനുകൂലമല്ല. തിരുവനന്തപുരം തീരമേഖലയില്‍ പടിഞ്ഞാറന്‍ കാറ്റ് ഉണ്ടെങ്കിലും ദുര്‍ബലമാണ്. മധ്യ കേരളത്തില്‍ കേരള തീരത്തു കാറ്റിന്റെ ദിശ വടക്ക് / വടക്ക് പടിഞ്ഞാറിലാണ്. എന്നാല്‍ കാര്യമായ വേഗതയില്ല. വരും മണിക്കൂറില്‍ കാറ്റ് ശക്തി പ്രാപിച്ചാല്‍ കേരളത്തിന്റെ തീരദേശ മേഖലയില്‍ പ്രത്യേകിച്ച് മധ്യ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ട്.

ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :