വിസ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

മലപ്പുറം| എ കെ ജി അയ്യർ| Last Modified വെള്ളി, 24 ജൂണ്‍ 2022 (20:06 IST)
മലപ്പുറം: വിദേശ രാജ്യങ്ങളിലേക്ക് വിസ, വിമാനടിക്കറ്റ് എന്നിവ വാഗ്ദാനങ്ങൾ ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തലക്കടത്തൂർ സ്വദേശി പറമ്പിൽ വീട്ടിൽ അമീർ എന്ന 29 കാരനാണു പോലീസിന്റെ പിടിയിലായത്.

തിരൂർ, നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ നിന്ന് ഇയാൾ അഞ്ചു ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം വിസ നൽകാതെ ഒളിവിൽ പോവുകയായിരുന്നു. തിരൂർ സ്വദേശിയുടെ പരാതിയെ പ്രതിയെ കഴിഞ്ഞ ദിവസം തലക്കടത്തൂരിൽ വച്ചാണ് തിരൂർ പോലീസ് പിടികൂടിയത്.

ഇയാൾ തമിഴ്‌നാട്ടിലെ ചിലരുടെ സഹായത്തോടെയാണ് ആളുകളെ പറ്റിച്ചു പണം തട്ടിയെടുക്കുന്നത്. സമാനമായ രീതിയിൽ മറ്റു സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :