അനുബന്ധ വാര്‍ത്തകള്‍
- അമ്മയ്ക്ക് ഇഷ്ടപ്പെട്ട വിജയ് ചിത്രം,ഒരുപാട് തവണ ഈ സിനിമ തന്നെ കണ്ടിട്ടുണ്ടെന്ന് ശോഭ ചന്ദ്രശേഖര്‍
- സ്ലീവ് ലെസ് ബ്ലൗസ്, ട്രെഡിഷണല്‍ സാരി; ഗ്ലാമറസായി അനുശ്രീ, കിടിലന്‍ ചിത്രങ്ങള്‍
- '5 ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരു സിനിമ ചിന്തിക്കാന്‍ കൂടി പറ്റില്ല,എന്നെക്കാള്‍ നല്ലൊരു സംവിധായകന് സന്തോഷ് പണ്ഡിറ്റ് ആണ്: ഒമര്‍ ലുലു
- പെണ്ണുകെട്ടാന്‍ സര്‍ക്കാര്‍ ജോലി നിര്‍ബന്ധമാണോ? ഇത് കണ്ടു നോക്കൂ, 'കൊച്ചാള്‍' ടീസര്‍, വീഡിയോ
- സുരാജ് വെഞ്ഞാറമ്മൂട് നായകന്, തീര്‍ന്നില്ല 'ഹെവന്‍' പ്രിയപ്പെട്ടതാകാന്‍ വേറെയും കാരണങ്ങളുണ്ട്, നിര്‍മ്മാതാവ് എന്‍ എം ബാദുഷ പറയുന്നു
നടന്‍ ദിലീപിന് യുഎഇ ഗോള്‍ഡന്‍ വീസ
നടന്‍ ദിലീപിനും യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ഇന്നലെ രാവിലെയാണ് 10 വര്‍ഷത്തെ വീസ സ്വീകരിക്കാന്‍ ദിലീപ് ദുബായില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച വരെ ദിലീപ് ദുബായിലുണ്ടാകും.
നേരത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കാണ് മലയാള സിനിമ മേഖലയില്‍ നിന്ന് ആദ്യം ഗോള്‍ഡന്‍ വീസ ലഭിച്ചത്. തുടര്‍ന്ന് ഒട്ടേറെ സിനിമ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വീസ കിട്ടി.
വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെയാണ് യുഎഇ ഗോള്‍ഡന്‍ വീസ അനുവദിക്കുന്നത്. പത്ത് വര്‍ഷമാണ് കാലാവധി. ഈ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വീസ പുതുക്കി നല്‍കും. ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.