ഗുരുതരം! ഇന്ന് മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചുള്ള രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 12 മെയ് 2024 (13:22 IST)
മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റീസ് പടരുന്നു. ഇന്ന് മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചുള്ള രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. കാളികാവ് സ്വദേശി ചന്ദ്രന്റെ മകന്‍ 14കാരനായ ജിഗിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ പിതാവും സഹോദരനും രോഗം ബാധിച്ച് ചികിത്സയിലാണ്. കരള്‍ രോഗംമൂലം രണ്ടാമത്തെ മരണമാണ് ജിഗിന്റെത്. പോത്തുകല്‍ സ്വദേശി ഇത്തിക്കല്‍ സക്കീറിന്റെ മരണം ഇന്ന് രാവിലെ സംഭവിച്ചിരുന്നു.

മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലപ്പുറം മുനിസിപ്പാലിറ്റിയിലും പോത്തുകല്‍ , പൂക്കോട്ടൂര്‍, പെരുവള്ളൂര്‍, മൊറയൂര്‍ പഞ്ചായത്തുകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. രണ്ടുമാസത്തിനിടെ രോഗം ബാധിച്ചത് 152 പേര്‍ക്കാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :