പത്താം ക്ലാസ് പരീക്ഷയിൽ തോൽക്കുമോ എന്ന് ഭയം, വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 5 മെയ് 2024 (09:38 IST)
മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതിയിൽ പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് പതിനഞ്ചുകാരി ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. വീട്ടിൽ നിന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട് . ഇതിൽ നിന്നുമാണ് മരണ കാരണം പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയാണെന്ന് കണ്ടെത്തിയത് .


കഴിഞ്ഞ ദിവസമാണ് ചങ്ങരംകുളം ഒതളൂര്‍ പവദാസിന്‍റെ മകള്‍ നിവേദ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിവേദ്യഎസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :