1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Malappuram Edakkulam

പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ ആൾ മുങ്ങി മരിച്ച നിലയിൽ

Murder
മലപ്പുറം:  ചെറുപ്പം മുതലുള്ള വൈരാഗ്യത്തിൻ്റെ പേരിൽ സ്വന്തം പിതാവിനെ  ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ 26 കാരനായ ആയുർ വേദ ഡോക്ടർ നേപ്പാളിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത് . 
 
ഒരു വർഷം മുൻപായിരുന്നു ഇയാൾ പിതാവിനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയത്. ഓൺലൈനായി വാങ്ങിയ വിഷം ആഹാരത്തിൽ കലർത്തി പിതാവിനു നൽകുകയായിരുന്നു.
 
മരണ കാരണം ഭക്ഷ്യ വിഷബാധ ആണെന്നായിരുന്നു പ്രാഥമിക നിഗമനം പക്ഷെ സംശയത്തിൻ്റെ പേരിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ സംഭവം കൊലപാതകമാണെന്നു തെളിയുകയും മയൂർ നാഥിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 
കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാളെ ചികിത്സയ്ക്കായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു . എന്നാൽ രഹസ്യമായി മയൂർനാഥ്‌ ഇവിടെനിന്നും രക്ഷപെട്ടു .യുവാവ് അപസ്മാര രോഗിയായിരുന്നു.
 
നേപ്പാളിൽ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തിൽ മയൂർനാഥ് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചതായാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. നേപ്പാളിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അവിടെ സംസ്കരിച്ചു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ എല്ലാ കായിക മത്സരങ്ങളും ഒഴിവാക്കണം; നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍