അനുബന്ധ വാര്‍ത്തകള്‍
- ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായതിന് മാതാപിതാക്കൾ 15കാരിയെ ചുട്ടുകൊന്നു
- മലയാള സിനിമയുടെ പെരുന്തച്ഛന്റെ കഥയുമായി വിനയൻ എത്തുന്നു!
- പ്രതിഷേധങ്ങളുടെ പേരിൽ ഇനി പൊതു-സ്വകാര്യ സ്വത്ത് തല്ലിത്തകർക്കേണ്ട; തടയൻ മാർഗ്ഗ നിർദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി
- 200 കോടിയുടെ എം ഡി എം എ പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട കൊച്ചിയില്‍ നിന്ന്
- റിയൽമി 2 പ്രോ ഇന്ത്യൻ വിപണിയിൽ
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിനയന്റെ മൊഴിയെടുക്കാൻ സി ബി ഐ
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയനിൽനിന്നും മൊഴിയെടുക്കാൻ സി ബി തീരുമാനിച്ചു. ഇതിനയി ബുധനാഴ്ച തിരുവനന്തപുരത്തെ സി ബി ഐ ഓഫീസിൽ ഹാജരാകാൻ വിനയന് നിർദേശം നൽകിയതായും സി ബി ഐ വ്യക്തമാക്കി.
മണിയുടെ ജീവിതവും മറണവും വിഷയമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിനയനിൽ നിന്നും മൊഴിയെടുക്കാൻ സി ബി ഐ തീരുമാനിച്ചത്.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് മനസിലായ കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയുട്ടെണ്ടെന്നും വിവാദങ്ങളെ ഭയപ്പെടുന്നില്ലെന്നും സിനിമ റിലീസാവുന്നതിനു മുൻപ് തന്നെ വിനയൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായത്.