കൈക്കൂലി: വനിതാ വില്ലേജ് ഓഫീസര്‍ പിടിയില്‍

കൈക്കൂലി , വനിതാ വില്ലേജ് ഓഫീസr , പൊലീസ് , അറസ്റ്റ്
രാമങ്കരി| jibin| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (19:55 IST)
വസ്തു പോക്കുവരവു ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട വനിതാ വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം വില്ലേജ് അസിസ്റ്റന്‍റും പിടിയിലായി. രാമങ്കരി വില്ലേജ് ഓഫീസര്‍ എം ഉഷ, അസിസ്റ്റന്‍റ് ലൌജ് എന്നിവരാണു വിജിലന്‍സിന്‍റെ പിടിയിലായത്.

രാമങ്കരി പുതുക്കരി ചന്ദ്രശേഖരിന്‍റെ മകന്‍ ബാബു, മരുമകന്‍ കുഞ്ഞുമോന്‍ എന്നിവരുടെ പേരിലുള്ള വസ്തുവിന്‍റെ പോക്കുവരവു ചെയ്യാനാണ്‌ ഇരുവരും കൈക്കൂലി വാങ്ങിയത്. വസ്തുപോക്കുവരവു ചെയ്യാനായി 2011 ല്‍ അപേക്ഷ കൊടുത്തെങ്കിലും പലതരത്തിലും പോക്കുവരവ് ചെയ്യാതെ കക്ഷികളെ കുഴപ്പിച്ചു. ഇതിനെ തുടര്‍ന്നാണു കൈക്കൂലി ആവശ്യപ്പെട്ടതും പൊലീസ് വലയിലായതും.

ഡിവൈഎസ്പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ വനിതാ വില്ലേജ് ഓഫീസറെയും അസിസ്റ്റന്‍റിനെയും അറസ്റ്റ് ചെയ്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :