ഉദകമണ്ഡലം|
VISHNU N L|
Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (14:51 IST)
പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട് മതപരിവര്‍ത്തന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മലയാളി തമിഴ്നാട്ടില്‍ അറസ്റ്റിലായി. കോട്ടയം സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് തമിഴ്‌നാട് സ്‌പെഷ്യന്‍ ടാസ്‌ക്ഫോഴ്‌സിന്റെ വ്യാജ ഐഡി കാര്‍ഡും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഗൂഡല്ലൂരിന് സമീപം ദേവളയില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. പിന്നീട് കസ്‌റ്റഡിയില്‍ വിട്ടു. ഇവിടെ പൊലീസ് വേഷത്തില്‍ നില്‍ക്കുമ്പോളാണ് ഇയാള്‍ പിടിയിലായത്. ദേവള പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വ്യാജ പോലീസുകാരനാണെന്ന് കണ്ടെത്തുകയായരുന്നു.
ഗോസ്‌പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പ് ഇന്‍ ഇന്ത്യ എന്ന
സഭയ്ക്ക് വേണ്ടി ദേവളയിലെ ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരേയും, ആദിവാസികളേയും മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇയാളുടെ പണി. ബസ് കണ്ടക്‌ടര്‍മാരില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനായും ആദിവാസികള്‍ക്കിടയില്‍ നിന്നുള്‍ക്ക്ല് എതിര്‍പ്പ് കുറയ്ക്കാനുമാണ് ഇയാള്‍ പൊലീസ് വേഷം ധരിച്ച് നടക്കുന്നത്. പോലീസ് വേഷത്തില്‍ മതപരിവര്‍ത്തമായിരുന്നു ഇയാളുടെ പരിപാടിയെന്ന് പോലീസ് പറയുന്നു.
ഇയാളുടെ ബാങ്ക് പാസ്‌ബുക്കിലെ ഫോട്ടോ പോലീസ് യൂണിഫോമില്‍ നില്‍ക്കുന്നതാണ്. വഞ്ചനാക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇയാളുടെ മറ്റ് പ്രവൃത്തികള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ കൂടെയുള്ളവരേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. യൂണിഫോമും തൊപ്പിയും വെച്ച് പോലീസ് ചമഞ്ഞ് ഈ ഭാഗത്തു തട്ടിപ്പ് നടത്തുന്നതായി പൊലീസിന് ലഭിച്ച വിവരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.