ഭൂമാഫിയയ്ക്ക് ഭൂമി വിട്ടുകൊടുത്തില്ല, യുവതിയെ മര്‍ദ്ദിച്ച് നഗ്നയാക്കി മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി

തുൾസിപ്പൂർ| VISHNU N L| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (15:29 IST)
ഭൂമാഫിയയ്‌ക്ക് സ്വന്തം ഭൂമി വില്‍ക്കാന്‍ തയ്യാറാകാതിരുന്ന ദളിത് യുവതിയെ മര്‍ദ്ദിച്ച്‌ നഗ്നയാക്കി തലകീഴായി കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഗുദാര-ജദ്ദാപ്പൂ‌ർ സ്വദേശിനിയായ സ്ത്രീയുടെ ഗ്രാമത്തിലെ പണക്കാരായ ചിലരാണ് സംഭവത്തിന്റെ സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലീസ്‌ കൂട്ടാക്കിയില്ലെന്നും വിവരമുണ്ട്‌.

യുവതിയെ പിന്നീട്‌ പരിക്കേറ്റ്‌ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വാജിദ് അലി എന്നയാളാണ് സ്ത്രീയെ ഉപദ്രവിച്ചവരിൽ പ്രധാനി. ഇയാളുടെ പേരിലേക്ക് ഇവർ വസ്തു പേരു മാറ്റി നൽകാത്തതാണ് അക്രമത്തിന് കാരണം. സംഭവത്തെ തുടർന്ന് സ്ത്രീ പൊലീസിൽ സഹായം തേടിയെങ്കിലും അവർ അവരെ അധിക്ഷേപിക്കുകയും പരാതി രജിസ്റ്റ‌ർ ചെയ്യാൻ തയ്യാറാവുകയും ചെയ്തില്ല. സ്വന്തം ഭൂമി വില്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന്‌ ഇവരുമായി യുവതി തര്‍ക്കത്തിലായിരുന്നു. തര്‍ക്കം മൂത്ത് ഭൂമാഫിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഒടുവില്‍ തുണിയെല്ലാം വലിച്ചു പറിച്ച്‌ മരത്തില്‍ തലകീഴായി കെട്ടിയിടുകയായിരുന്നു.

പൊലീസ് സഹായം ലഭിക്കാതെ വന്ന വാര്‍ത്ത ബൽരാംപൂർ ജില്ലാ മജിസ്ട്രേറ്റിന്റെ ശ്രദ്ദയില്‍ പട്ടതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്ന് വാജിദ് അലി,​ സജിദ് അലി,​ മൊഹമ്മദ് മുട്ട്‌വിൽ,​ മൊഹമ്മദ് മത്‌ലബ് എന്നീ പ്രതികൾക്കെതിരെ തുൾസിപ്പൂർ പൊലീസ് സ്റ്റേഷൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ എസ്.കെ. റായി,​ സബ് ഇൻസ്പെക്ടർ അലോക് കുമാർ സിംഗ് എന്നിവരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. പ്രതികളെ ഇതു വരെ കണ്ടെത്താനായിട്ടില്ല.സംഭവം നടന്ന സ്ഥലത്തേക്ക് പ്രാഥമിക അന്വേഷണത്തിന് വേണ്ടി അഡീഷണൽ എസ്.പി എൽ.ബി യാദവിനെ അയച്ചിരുന്നെന്നും സ്ത്രീ പറഞ്ഞ കാര്യങ്ങൾ വാസ്തവമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് വി.ഡി. ശുക്ല പറഞ്ഞു.

ഈ സ്ത്രീയ്ക്കെതിരെ ഇതാദ്യമായല്ല ആക്രമണമുണ്ടാകുന്നത്.രണ്ട് മാസം മുന്പും പ്രതികൾ ഇവരെ ഉപദ്രവിച്ചിരുന്നു. ഇതേ തുടർന്ന് ഇവരുടെ മകന് നാടു വിടേണ്ടതായി വന്നിരുന്നു. അതിന് ശേഷം മകനെപ്പറ്റി വിവരങ്ങളൊന്നും അറിയാനായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. വാജിദ് അലിയുടെ ഭൂമി സ്ത്രീ തട്ടിയെടുക്കുകയായിരുന്നെന്നാണ് അവരുടെ ആരോപണം. ഈ വിഷയത്തിലെ തർക്കം മുന്പ് കോടതിയിലെത്തുകയും സ്ത്രീയുടെ ഭൂമി കയ്യേറുന്നതിനെതിരെ കോടതി സ്റ്റേ പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :