പൊലീസായാലും പാമ്പു കടിക്കും, അതും 16 തവണ

പാമ്പ് കടി , പൊലീസ് , പൊലീസ് സ്റ്റേഷന്‍ , പൊലീസ്
അടിമാലി| jibin| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (19:34 IST)
പൊലീസുകാരനെ പൊലീസ് സ്റ്റേഷനില്‍ വച്ചു തന്നെ പാമ്പ് കടിച്ചു. തുടര്‍ച്ചയായി പതിനാറാമതു തവണയാണ്‌ ശിവദാസന്‍ എന്ന പൊലീസുകാരനു പാമ്പു കടി ഏല്‍ക്കുന്നത്. അടിമാലി ജനമൈത്രി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണു എഎന്‍ ശിവദാസന്‍.

കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷന്‍ ഡ്യൂട്ടിക്കിടെ ഫയലുകള്‍ എടുക്കുമ്പോഴാണ്‌ ഫയലുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന പാമ്പ് ശിവദാസനെ കടിച്ചത്. ഇത് കണ്ട പൊലീസുകാര്‍ പേടിച്ച് സ്റ്റേഷനു പുറത്തേക്കോടി. ഇതിനിടെ കടിച്ച പാമ്പും പുറത്തേക്കോടി രക്ഷപ്പെട്ടു.

ശിവദാസനെ ഇതിനു മുമ്പ് പതിനഞ്ച് തവണ പാമ്പുകള്‍ പിന്തുടര്‍ന്നു കടിച്ചതായാണു റിപ്പോര്‍ട്ട്. രണ്ടു മാസം മുമ്പും ശിവദാസനു പാമ്പുകടി ഏറ്റിരുന്നു. വളരെ പ്രയാസപ്പെട്ടാണു അപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടത്. പാമ്പു കടി ഏല്‍ക്കുമ്പോഴെല്ലാം ശിവദാസന്‍ പാരമ്പര്യ വിഷ ചികിത്സകനായ വാളറ പത്താം മൈല്‍ പാലമൂട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ എന്നയാളെയാണു കണ്ട് ചികിത്സ നടത്തുന്നത്. ഇത്തവണയും ജബ്ബാര്‍ ശിവദാസ്നെ രക്ഷിച്ചു.

ശിവദാസന്‍റെ രക്തത്തിലെ പ്രത്യേകതകളാവാം പാമ്പുകള്‍ പിന്‍തുടര്‍ന്ന് ഇയാളെ കടിക്കാനെത്തുന്നത് എന്നാണു പറയുന്നത്. എന്തായാലും എപ്പോഴും പൊലീസുകാര്‍ സ്ഥിരമായി ഇരിക്കാറുള്ള മുറിയില്‍ ഫയലുകള്‍ക്കിടയില്‍ പാമ്പ് എങ്ങനെയെത്തി എന്നത് ഇപ്പോഴും പൊലീസുകാര്‍ക്ക് ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :