അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂര്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്സിനേഷന് ഇന്നുമുതല്‍ ആരംഭിക്കും
- ചൂട് കഠിനം: സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
- തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 21ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3254 പേര്‍ക്ക്; 4333 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 49,420
ഇന്ധന വില വര്‍ധനവ്: നാളെ വാഹന പണിമുടക്ക്
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ വാഹന പണിമുടക്ക്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ നിരത്തിലിറങ്ങില്ല. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിലക്കയറ്റം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി, സര്‍ചാര്‍ജ്, തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതാണ് പെട്രോളിന് വിലകൂടാന്‍ കാരണമെന്ന് സമരാനുകൂലികള്‍ പറയുന്നു.