കണ്ണൂര്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും

ശ്രീനു എസ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (10:27 IST)
കണ്ണൂര്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുളള കൊവിഡ് -19 വാക്സിനേഷന്‍ വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും. തെരഞ്ഞെടുപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അവരവരുടെ വീടിനടുത്തുള്ളതോ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തോ ഉള്ള വാക്സിന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കണം.

ആദ്യഘട്ടത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.
അടുത്ത ഘട്ടം മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തിവരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :