അനുബന്ധ വാര്‍ത്തകള്‍
- പൂട്ടിയിട്ട വീട്ടില്‍ നിന്ന് 40 പവന്റെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍
- Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
- പതിമൂന്നുകാരിയെ പീഡിപ്പിച്ച 44 കാരന് 16 വർഷം കഠിനതടവ്
- ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന : വനിതാ ഇൻസ്പെക്ടറിൽ നിന്ന് 2.76 ലക്ഷം രൂപ പിടിച്ചു
- അറബിക്കടലില്‍ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി
പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
കൊല്ലം: വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. നീണ്ടകര വെളിത്തുരുത്ത് മുല്ലവീട്ടില്‍ പടിഞ്ഞാറ്റതില്‍ രഞ്ജിത്ത് (42) ആണ് ചവറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം വൈകിട്ട് 6.30ന് നീണ്ടകര വെളിത്തുരുത്ത് ബിവറേജസിന് സമീപമുള്ള റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ അതുവഴി മോട്ടോര്‍ സൈക്കിളിലെത്തിയ രഞ്ജിത്ത് വാഹനം നിര്‍ത്താനുള്ള പോലീസിന്റെ നിര്‍ദേശം അവഗണിച്ച് എസ്ഐയെ ഇടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ ഇടതുകൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.