1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain with lightening Kerala

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Rain with lightening Kerala
Kerala Weather: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഈ ദിവസങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. 
 
അടുത്ത ലേഖനം
പൂട്ടിയിട്ട വീട്ടില്‍ നിന്ന് 40 പവന്റെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍