വാഹനപരിശോധന: 60000 രൂപ പിഴ ഈടാക്കി

കൊച്ചി| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (18:30 IST)
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മോട്ടോര്‍ വാഹന ഗതാഗതവകുപ്പ്
പരിശോധനകളില്‍ 59,600 രൂപ പിഴയീടാക്കി. ആകെ 135 കേസുകളാണ്
അജിസ്റ്റര്‍ ചെയ്തത്
.


ഇതില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 44ഉം ലൈറ്റുകള്‍ ശരിയല്ലാത്തതിന് 10ഉം സീറ്റ് ബല്‍ട്ട് ഇടാത്തതിനും ലൈസന്‍സില്ലാത്തതിനും അപകടകരമായ െ്രെഡവിങിനും ആറു വീതവും പെര്‍മിറ്റില്ലാത്തതിന് നാലും ഇന്‍ഷുറന്‍സില്ലാത്തതിന് മൂന്നും എയര്‍ഹോണ്‍ മുഴക്കിയതിന് രണ്ടും സണ്‍ഫിലിം ഒട്ടിച്ചതിനും ആണു കേസെടുത്തിട്ടുള്ളത്.

ഇതിനൊപ്പം നികുതുയില്ലാതെ വാഹനം നിരത്തിലിറക്കിയതിനും സി.ആന്റ് എഫ്. ഇല്ലാത്തതിനും ഒന്നു വീതവും കേസുകള്‍ ചാര്‍ജു ചെയ്തു. ഇതുകൂടാതെ മറ്റു വിവിധ കേസുകളിലായി 50 കേസുകളും എടുത്തിട്ടുണ്ട് എന്ന് ആര്‍.ടി.ഒ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :