മുംബൈ|
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (15:58 IST)
ബോളിവുഡിലെ എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഷോലെയുടെ റീമേക്കിങ്ങില്‍ പകര്‍പ്പവകാശലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ പിഴ അടക്കേണ്ടിവരും.
രാംഗോപാല്‍ വര്‍മ്മയും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയും പത്തുലക്ഷം രൂപ പിഴ അടക്കാനാണ് ഡല്‍ഹി ഹൈക്കോടതി
ആവശ്യപ്പെട്ടിരിക്കുന്നത്. ഷോലെ സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളായ വിജയ് സിപ്പിയുടെ മകന്‍ സാഷ ഷിപ്പി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
1975ല്‍ ഇറങ്ങിയ
ഷോലെയുടെ പുനരാവിഷ്‌കാരമെന്ന രീതിയില്‍ ആര്‍ ജി വി ആഗ് എന്ന ചിത്രം എടുത്തിരുന്നു. 2007ല്‍ ഇറങ്ങിയ ചിത്രത്തില്‍ ഷോലെയില്‍ നിന്നും അതേപടി കഥയും, കഥാപാത്രങ്ങളെയും സംഗീതവും ഒറിജിനല്‍ ഷോലെയില്‍ നിന്നും പകര്‍പ്പവകാശ ചട്ടങ്ങള്‍ ലംഘിച്ച്
ആര്‍വിജി ഗ്രൂപ്പ് കടംകൊണ്ടുവെന്ന് ജസ്റ്റിസ് മന്‍മോഹന്‍സിംഗ് അടങ്ങിയ ഡല്‍ഹി ഹൈക്കോടതി ബെഞ്ച് കണ്ടെത്തി.