പച്ചക്കറിക്ക് വില കുറയ്ക്കാന്‍ നീക്കവുമായി പിണറായി സര്‍ക്കാര്‍

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (08:45 IST)

പച്ചക്കറി വില നിയന്ത്രിക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. തക്കാളി, ഉള്ളി തുടങ്ങിയ പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. പച്ചക്കറി വില നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറിയെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് വാങ്ങും. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് കൃഷിമന്ത്രി അറിയിച്ചു. നാളെ മുതല്‍ പച്ചക്കറികളെത്തി തുടങ്ങുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :