Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Vedan Video: തന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സ് ചെലുത്തിയിട്ടുണ്ടെന്നും തന്നോടു ക്ഷമിക്കണമെന്നും ജാമ്യം ലഭിച്ച ശേഷം വേടന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു

Vedan Bail, Vedan Video, Vedan about his smoking and drinking, vedan Case, Vedan Arrest, vedan Speech, Vedan Issue
രേണുക വേണു| Last Modified ബുധന്‍, 30 ഏപ്രില്‍ 2025 (19:28 IST)
Vedan

Vedan: കഞ്ചാവ് കേസ്, പുലിപ്പല്ല് കേസ് എന്നിവയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന റാപ്പര്‍ വേടന്‍ (കിരണ്‍ദാസ്) ജാമ്യത്തിലിറങ്ങി. പുലിപ്പല്ല് കേസുമായി വേടനു യാതൊരു ബന്ധവുമില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

തന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സ് ചെലുത്തിയിട്ടുണ്ടെന്നും തന്നോടു ക്ഷമിക്കണമെന്നും ജാമ്യം ലഭിച്ച ശേഷം വേടന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്നും വേടന്‍ പറഞ്ഞു.

' കേസിനെ കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല, അത് കോടതിയുടെ കൈയില്‍ ഇരിക്കുന്ന കാര്യമായ കാരണം. ഒരുപാട് ആള്‍ക്കാരോടു നന്ദിയുണ്ട് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച...പിന്നെ ഒരു കാര്യം എനിക്ക് പറയാനുള്ളത്, എന്നെ കേള്‍ക്കുകയും കാണുകയുമൊക്കെ ചെയ്യുന്ന എന്റെ സഹോദരന്‍മാരോടാണ്. എന്റെ പുകവലിയും മദ്യപാനവുമൊക്കെ ഭയങ്കര പ്രശ്‌നമാണ്, മോശം രീതിയിലുള്ള സ്വാധീനമാണ് ചെലുത്തുന്നതെന്നൊക്കെ എനിക്കറിയാം. ചേട്ടനോടു ദയവുചെയ്ത് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ. പോയിട്ട് വരാം,' വേടന്‍ പറഞ്ഞു.



പുലിപ്പല്ല് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു വേടന്‍ പ്രതികരിച്ചില്ല. അത് കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യമാണെന്നും ഒന്നും പറയാനില്ലെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :