Vedan: 'ഓരോന്നു ചോദിച്ച് വീട്ടുകാരെ ഉപദ്രവിക്കരുത്'; മാധ്യമപ്രവര്‍ത്തകരോടു വേടന്‍ (Video)

തെളിവെടുപ്പ് കഴിഞ്ഞു മടങ്ങുമ്പോള്‍ വീട്ടിലെ വളര്‍ത്തുനായ വേടന്റെ അരികിലേക്ക് ഓടിയെത്തി

Vedan Video, Vedan Arrest, Vedan Drug case, Vedan Issue, Vedan against Media video
രേണുക വേണു| Last Modified ബുധന്‍, 30 ഏപ്രില്‍ 2025 (11:00 IST)
Vedan

Vedan: മാലയില്‍ നിന്ന് പുലിപ്പല്ല് കണ്ടെത്തിയ കേസില്‍ റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി) തൃശൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടുകാരോടു ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ഉപദ്രവിക്കരുതെന്ന് തെളിവെടുപ്പ് കഴിഞ്ഞു മടങ്ങുമ്പോള്‍ വേടന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

' എന്തെങ്കിലുമൊക്കെ ചോദിച്ച് വീട്ടുകാരെ ഉപദ്രവിക്കാന്‍ നില്‍ക്കരുത് ദയവുചെയ്തിട്ട്, പാവങ്ങളാണ്.' വേടന്‍ പറഞ്ഞു. നേരത്തെ, പുലിപ്പല്ലുകൊണ്ട് ലോക്കറ്റ് തയ്യാറാക്കിയ വിയ്യൂരിലെ സരസ ജുവലറിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പ് കഴിഞ്ഞു മടങ്ങുമ്പോള്‍ വീട്ടിലെ വളര്‍ത്തുനായ വേടന്റെ അരികിലേക്ക് ഓടിയെത്തി. വളര്‍ത്തുനായയെ കൈയിലെടുത്ത് ഓമനിച്ച വേടന്‍ പിന്നീട് നായയെ വീട്ടിലുള്ളവര്‍ക്ക് കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :