1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan KSEB MG rajamanikyam

അതിൽ ഒപ്പിട്ടാൽ കേരളത്തിന് നഷ്ടം 700 കോടി, രാജമാണിക്യം വിസമ്മതിച്ചു; ഉടൻ സ്ഥലംമാറ്റണമെന്ന് സതീശന്റെ തിട്ടൂരം

KSEB, Sunny Joseph, MG Rajamanikyam, VD Satheesan, VD Satheesan Controversy
MG Rajamnikyam and VD Satheesan

കേരളത്തിന് 700 കോടിയിലേറെ നഷ്ടം വരാൻ സാധ്യതയുള്ള വൈദ്യുതി കരാറിൽ ഒപ്പിടാത്തതാണ് കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ എം.ജി രാജമാണിക്യത്തെ നീക്കാൻ കാരണമെന്ന് റിപ്പോർട്ട്. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് സ്വകാര്യ പ്ലാറ്റ്‌ഫോമുമായി കരാറുണ്ടാക്കാൻ സതീശൻ സർക്കാർ ശ്രമിച്ചു. ഇതിനെ തുടക്കംമുതലേ രാജമാണിക്യം എതിർത്തിരുന്നു. 
 
ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങണമെന്ന് ബോർഡ് 
 
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഹിമാചൽപ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങണമെന്ന നിലപാടായിരുന്നു ബോർഡിന്. ഹിമാചൽപ്രദേശ് പവർ കോർപ്പറേഷനിൽ നിന്ന് 14.5 രൂപ നിരക്കിലാണ് കേരളം വൈദ്യുതി വാങ്ങിയിരുന്നത്. ഇത് സർക്കാർതല ചർച്ചകളിലൂടെ 12.5 രൂപയാക്കി കുറയ്ക്കാം. അങ്ങനെ അടുത്ത മേയ് വരെ ഹിമാചലിൽ നിന്ന് തന്നെ വൈദ്യുതി വാങ്ങണമെന്നാണ് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടത്. വില 14.5 രൂപയാണെങ്കിലും 80 ശതമാനം വൈദ്യുതിയും രാത്രി കാലങ്ങളിൽ ലഭിക്കുന്നതിനാൽ കേരളത്തിന് അതാണ് ലാഭകരമെന്ന് രാജമാണിക്യം നിലപാടെടുത്തു. 
 
സ്വകാര്യ പ്ലാറ്റ്‌ഫോം മതിയെന്ന് സർക്കാർ
 
ഹിമാചൽ പ്രദേശിൽ നിന്ന് വാങ്ങുന്നതിന് പകരം സ്വകാര്യ പ്ലാറ്റ്‌ഫോമായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങണമെന്നായിരുന്നു സർക്കാർ നിലപാട്. യൂണിറ്റിന് 8.63 രൂപയ്ക്കാണ് മാർച്ച് വരെ പകലും രാത്രിയിലുമായി കേരളത്തിന് 500 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന ജി.എൻ.എയുടെ വാഗ്ദാനം. എന്നാൽ കേരളത്തിന് പകൽ സമയത്ത് പുറമേ നിന്ന് വൈദ്യുതിയുടെ ആവശ്യമില്ലെന്നും ജി.എൻ.എയിൽ നിന്ന് 1566 കോടി നൽകി വൈദ്യുതി വാങ്ങിയാലും രാത്രി കാലത്തേക്ക് വേറെ വൈദ്യുതി വാങ്ങേണ്ടിവരുമെന്നും രാജമാണിക്യം റിപ്പോർട്ട് നൽകി.
 
ഹിമാചൽപ്രദേശിൽ നിന്ന് രാത്രിയിലേക്ക് ആവശ്യമായ വൈദ്യുതി വാങ്ങാൻ 1281 കോടിയാണ് ചെലവ് വരുന്നത്. ഇതാണ് കേരളത്തിനു ലാഭകരം. മറിച്ച് ജി.എൻ.എയിൽ നിന്ന് 1566 കോടിക്ക് വൈദ്യുതി വാങ്ങിയാൽ പോലും രാത്രിയിലെ വൈദ്യുതി ക്ഷാമ പരിഹരിക്കാൻ 442 കോടിയുടെ വൈദ്യുതി വീണ്ടും വാങ്ങണം. അങ്ങനെ നോക്കുമ്പോൾ കേരളത്തിന് 727 കോടിയുടെ നഷ്ടമുണ്ടാകും. എന്നിട്ടും സ്വകാര്യ പ്ലാറ്റ്‌ഫോമിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയി. ഇതാണ് രാജമാണിക്യത്തിന്റെ പടിയിറക്കത്തിനു കാരണം. സ്ഥാനമൊഴിയാൻ താൻ തയ്യാറാണെന്ന് രാജമാണിക്യം വൈദ്യുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. Also Read: 'പിന്നെ എന്തിനാണ് ഞാൻ മന്ത്രിയായിരിക്കുന്നത്'; സതീശന്റെ 'ഓവർ' ഇടപെടലിൽ എം.ലിജുവിന് കടുത്ത അതൃപ്തി
അടുത്ത ലേഖനം
കേരളത്തിൽ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: കെ.ആർ. ജ്യോതിലാൽ ആഭ്യന്തര വകുപ്പിലേക്ക്, പ്രശാന്ത് എൻ. കെ.എസ്.ഇ.ബി ചെയർമാൻ