1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Major IAS Reshuffle in Kerala: KR Jyothilal Appointed Home ACS; Prashant N Takes Over as KSEB CMD

കേരളത്തിൽ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: കെ.ആർ. ജ്യോതിലാൽ ആഭ്യന്തര വകുപ്പിലേക്ക്, പ്രശാന്ത് എൻ. കെ.എസ്.ഇ.ബി ചെയർമാൻ

വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കെ.എസ്.ഇ.ബി (KSEB) ചെയര്‍മാന്‍ ഡോ. എം.ജി. രാജമാണിക്യത്തെ തസ്തികയില്‍ നിന്ന് മാറ്റി. പ്രശാന്ത് എന്‍ ഐഎഎസിനാണ് പുതിയ ചുമതല.

Kerala IAS reshuffle transfer list, KR Jyothilal Home Additional Chief Secretary, Prashant N KSEB CMD appointment, MG Rajamanickam KSEB transfer Local Self Government, Kerala IAS officer postings
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചിപണിയുമായി സര്‍ക്കാര്‍. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുത്തി. ധന, ആഭ്യന്തര, എനര്‍ജി വകുപ്പുകളിലും പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുമാണ് പ്രധാനമായ തസ്തികമാറ്റങ്ങള്‍ നടന്നിരിക്കുന്നത്.
 
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കെ.എസ്.ഇ.ബി (KSEB) ചെയര്‍മാന്‍ ഡോ. എം.ജി. രാജമാണിക്യത്തെ തസ്തികയില്‍ നിന്ന് മാറ്റി. പ്രശാന്ത് എന്‍ ഐഎഎസിനാണ് പുതിയ ചുമതല.
 
 
കെ.ആര്‍. ജ്യോതിലാല്‍: ആഭ്യന്തര, വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി (അധിക ചുമതല: ജലവിഭവം, ഭവനം, കയര്‍) 
പ്രശാന്ത് എന്‍: കെ.എസ്.ഇ.ബി (KSEB) ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ (എക്‌സ്-കേഡര്‍ തസ്തിക) 
മിന്‍ഹാജ് ആലം:  ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി (അധിക ചുമതല: നികുതി, ആര്‍.കെ.ഐ സി.ഇ.ഒ, കെ.എഫ്.സി ചെയര്‍മാന്‍) 
എം.ജി. രാജമാണിക്യം: തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി (ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വം കമ്മീഷണര്‍ ചുമതല തുടരും) 
അനുപമ ടി.വി : ധനകാര്യ (എക്‌സ്‌പെന്‍ഡിച്ചര്‍) വകുപ്പ് സെക്രട്ടറി
മുഹമ്മദ് ഹനീഷ് : ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി** (അധിക ചുമതല: പൊതുവിദ്യാഭ്യാസം, വഖഫ്) 
പുനീത് കുമാര്‍ : പവര്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി (ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ചുമതല തുടരും) 
ഡോ. എം. ബീന : വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തി)
ജാഫര്‍ മാലിക് : കേരള സ്റ്റേറ്റ് ജി.എസ്.ടി (GST) വകുപ്പ് കമ്മീഷണര്‍
അനു കുമാരി : ടൂറിസം വകുപ്പ് ഡയറക്ടര്‍
 
 കെ.എസ്.ഇ.ബി തര്‍ക്കവും ചെയര്‍മാന്റെ സ്ഥാനചലനവും 
 
സംസ്ഥാനത്ത് വേനല്‍ക്കാലത്ത് അനുഭവപ്പെടാനിടയുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും കെ.എസ്.ഇ.ബി മാനേജ്മെന്റും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് എം ജി രാജമാണിക്യത്തിന്റെ മാറ്റത്തിന് വഴിതെളിച്ചത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങണമെന്നായിരുന്നു കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന ഡോ. എം.ജി. രാജമാണിക്യത്തിന്റെ നിലപാട്. എന്നാല്‍ സ്വകാര്യ അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമായ 'ജെ.എന്‍.എ' (JNA) വഴി വൈദ്യുതി വാങ്ങാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇത് വൈദ്യുതി ബോര്‍ഡിന് 700 കോടി രൂപയുടെ വന്‍ നഷ്ടമുണ്ടാകുമെന്ന് രാജമാണിക്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ തര്‍ക്കം രൂക്ഷമായതോടെയാണ് രാജമാണിക്യത്തെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റുകയും പകരം പ്രശാന്ത് എന്‍. ഐ.എ.എസിനെ കെ.എസ്.ഇ.ബി മേധാവിയായി നിയമിക്കുകയും ചെയ്തത്. പ്രശാന്തിന്റെ നിയമനത്തിനായി ഒരു വര്‍ഷത്തേക്ക് പ്രത്യേക എക്‌സ്-കേഡര്‍ തസ്തികയും സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്.ALSO READ: 'പിന്നെ എന്തിനാണ് ഞാൻ മന്ത്രിയായിരിക്കുന്നത്'; സതീശന്റെ 'ഓവർ' ഇടപെടലിൽ എം.ലിജുവിന് കടുത്ത അതൃപ്തി
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'പിന്നെ എന്തിനാണ് ഞാൻ മന്ത്രിയായിരിക്കുന്നത്'; സതീശന്റെ 'ഓവർ' ഇടപെടലിൽ എം.ലിജുവിന് കടുത്ത അതൃപ്തി