1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan angry to Media on Charter Flight Issue

'മാറി നിൽക്ക് അങ്ങോട്ട്'; സമനില തെറ്റി മുഖ്യമന്ത്രി, മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ചു

VD Satheesan, Charter Flight, VD Satheesan Case, Satheesan angry to Media
VD Satheesan

ചാർട്ടേഡ് വിമാന പറക്കൽ വിവാദത്തിൽ സമനില തെറ്റി മുഖ്യമന്ത്രി വി.ഡി.സതീശൻ. വിമാന യാത്രയുടെ സ്‌പോൺസറെ കുറിച്ചുള്ള ചോദ്യത്തിനു സതീശൻ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി. ഭൂവിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി ഇടുക്കിയിലെത്തിയിരുന്നു. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയത്താണ് മുഖ്യമന്ത്രി മാധ്യമങ്ങളോടു ക്ഷുഭിതനായത്. 
 
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയുടെ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതേ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, 'മാറി നിൽക്ക് അങ്ങോട്ട്, ഞാൻ നിങ്ങളെ കാണുന്നില്ല,' എന്നാണ് മുഖ്യമന്ത്രി കുപിതനായി പറഞ്ഞത്. മാധ്യമപ്രവർത്തകരെ മാറ്റി നിർത്താൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകുകയും ചെയ്തു. 
കർണാടകയിലെ കേലചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രിയുടെ വിവാദ പറക്കൽ. യാത്രയുടെ സ്പോൺസർ സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണ്. കേളചന്ദ്ര ലോജിസ്റ്റിക്സ് ചിപ്സൺ ഏവിയേഷന് നൽകിയ ഇൻവോയ്സ് പുറത്തായി. ഈ വിവരങ്ങൾ സർക്കാർ പോലും പുറത്തുവിടാതിരിക്കെയാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് തന്നെ മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയത്. ഇൻവോയ്സിൽ മുഖ്യമന്ത്രിയുടെ വിവാദ പറക്കലിന് 19,88,595 രൂപയുടെ ചെലവുണ്ടെന്ന് കാണിച്ചിരിക്കുന്നു. 20 ലക്ഷം രൂപയോളം മുഖ്യമന്ത്രിയുടെ വിവാദ പറക്കലിനായി ചെലവാക്കാൻ ചിപ്സൺ ഏവിയേഷൻ തയ്യാറായത് എന്തിനാണെന്ന ദുരൂഹതയാണ് ഇനി അവശേഷിക്കുന്നത്. Also Read: ശാന്തി കൃഷ്ണയുമായി പ്രണയവിവാഹം; ആത്മഹത്യ സിനിമാലോകത്തെ ഞെട്ടിച്ചു !
അടുത്ത ലേഖനം
ഗ്യാനേഷ് കുമാർ കളിപ്പാവ, എല്ലാത്തിനും പിന്നിൽ മോദിയും അമിത് ഷായും!