സതീശനെ മടുത്തു; കോൺഗ്രസിൽ കടുത്ത അതൃപ്തി, ഹൈക്കമാൻഡിനും നീരസം
VD Satheesan
വി.ഡി.സതീശന്റെ ഭരണത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തി. ഭരണപരിചയമില്ലാത്തതിനാൽ സതീശൻ തന്നിഷ്ടം കാണിക്കുകയാണെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നുമാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.
കെ.സി.വേണുഗോപാൽ പിടിമുറുക്കും
കേരളത്തിലെ യുഡിഎഫ് സർക്കാരിന് മേൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പിടിമുറുക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രത്യേക നിർദേശപ്രകാരമാണിത്. കൂട്ടായ ഭരണമാണ് കേരളത്തിൽ വേണ്ടതെന്നും മുഖ്യമന്ത്രി തന്നിഷ്ടം മാത്രം നടപ്പിലാക്കരുതെന്നുമാണ് ഹൈക്കമാൻഡ് നിർദേശം. അധികാരത്തിലെത്തി നാല് മാസമാകുമ്പോഴേക്കും ഇത്രയേറെ വിവാദങ്ങൾ ഉണ്ടാക്കിയതിൽ രാഹുൽ ഗാന്ധിക്ക് കടുത്ത അതൃപ്തിയുണ്ട്. ഭരണനിർവഹണത്തിൽ പാർട്ടി നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായാണ് കെ.സി.വേണുഗോപാലിന് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.
ദേശീയ നിലപാടുകൾക്ക് വിരുദ്ധം
ബിജെപി സർക്കാരിന്റെ നിലപാടുകളോട് ചേർന്നു പോകുന്ന തരത്തിലാണ് വി.ഡി.സതീശന്റെ ഭരണം മുന്നോട്ടുപോകുന്നതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിമർശനം. പിഎം ശ്രീ, മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്ര, അദാനി ഗ്രൂപ്പുമായി മുഖ്യമന്ത്രിക്കുള്ള അടുത്ത ബന്ധം എന്നിവയെല്ലാം ദേശീയ നേതൃത്വത്തിന്റെ നിലപാടിൽ നിന്ന് വ്യതിചലിച്ചുള്ളതാണ്.
മുതിർന്ന നേതാക്കളിലും അതൃപ്തി
സതീശൻ മുഖ്യമന്ത്രിയെന്ന നിലയിൽ തികഞ്ഞ പരാജയമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ പലരുടെയും അഭിപ്രായം. മുൻപ് മന്ത്രിയായതിന്റെ പ്രവൃത്തിപരിചയമില്ലാത്തത് സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ കാണാനുണ്ട്. പരിചയമില്ലാത്ത കാര്യങ്ങളിൽ മുതിർന്ന നേതാക്കളോട് അഭിപ്രായം ചോദിക്കാൻ പോലും സതീശൻ തയ്യാറാകുന്നില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ പറയുന്നു. Also Read: പെൺകുട്ടികളാരും മൈതാനത്ത് ഇല്ലാതിരുന്നപ്പോൾ ആൺകുട്ടികൾക്കൊപ്പമാണ് ഹർമൻ പരിശീലിച്ചത് , ഹർമൻ്റെ ക്രിക്കറ്റ് യാത്ര പറഞ്ഞ് പിതാവ്
