ഇനിയും സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യുമെന്ന് മുഖ്യമന്ത്രി
VD Satheesan
താൻ ഇനിയും സ്വകാര്യ വിമാനം യാത്രയ്ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ചാർട്ടേഡ് വിമാനത്തിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് യാത്ര ചെയ്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ആണ് ആവശ്യമെങ്കിലും ഇനിയും താൻ വിമാനം ഉപയോഗിക്കുമെന്ന് സതീശൻ മറുപടി പറഞ്ഞത്.
തന്റെ വിമാന യാത്രയിൽ സർക്കാരിന് ഒരു രൂപ പോലും ചെലവില്ല. അത്യാവശ്യമായി തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകേണ്ടിവന്നു. പോകാൻ വേറെ മാർഗമില്ലാത്തതുകൊണ്ടാണ് വിമാനത്തിൽ പോയത്. ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിതന്നത്. ഞാൻ ഇനിയും ആവശ്യമെങ്കിൽ വിമാനത്തിൽ പോകും - സതീശൻ പറഞ്ഞു.
മന്ത്രി കെ.എം.ഷാജി സ്വകാര്യ വാഹനം ഔദ്യോഗികമായി ഉപയോഗിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഷാജിയുടെ വാഹനം ഇടയ്ക്കിടെ കേടായി വഴിയിൽ കിടക്കുകയാണ്. പത്ത് വർഷമായി ഉപയോഗിക്കുന്ന പഴയ വാഹനമാണ്. അപ്പോൾ ഒരു സുഹൃത്തിന്റെ വണ്ടി ഉപയോഗിച്ചു. അതിൽ എന്താണ് തെറ്റുള്ളതെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. Also Read: മന്ത്രി കെ.എം.ഷാജി പറഞ്ഞത് നുണ; ആഡംബര വാഹനം ഉപയോഗിക്കാൻ സർക്കാർ അനുമതിയില്ല
