വാക്‌സിന്‍ ചലഞ്ച്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് നടത്തരുതെന്ന് ഹൈക്കോടതി

ശ്രീനു എസ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (16:54 IST)
വാക്‌സിന്‍ ചലഞ്ചില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് നടത്തരുതെന്ന് ഹൈക്കോടതി. രണ്ട് കെഎസ്ഇബി ജീവനക്കാരുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് അനധികൃതമായി വാക്‌സിന്‍ ചലഞ്ചിലേക്ക് പണം ഈടാക്കിയെന്ന ഹര്‍ജിയിലാണ് കോടതിയുടെ മുന്നറിയിപ്പ്. കൂടാതെ പിരിച്ച പണം പണം തിരികെ നല്‍കണമെന്നും നിയമ പിന്‍ബലമില്ലാതെ ഇത്തരത്തിലുള്ള പിരിവുകള്‍ പാടില്ലെന്നും കോടതി പറഞ്ഞു.

പിടിച്ചെടുത്ത തുക രണ്ടാഴ്ച്ചക്കുള്ളില്‍ തിരിച്ചുനല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ അനുമതി പ്രകാരമാണ് തുകപിടിച്ചതെന്നും തുക തിരികെ നല്‍കാന്‍ ഉത്തരവിറക്കരുതെന്നുമുള്ള കെഎസ്ഇബിയുടെ ആവശ്യം കോടതി തള്ളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :