നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ,തുക രണ്ടാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് കോടതി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (14:26 IST)

വിദേശ രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഒരു ലക്ഷം രൂപ വിജയിന് പിഴ കോടതി വിധിച്ചു. രണ്ടാഴ്ചക്കുള്ളില്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

സിനിമയിലെ സൂപ്പര്‍ ഹീറോ വെറും 'റീല്‍ ഹീറോകള്‍' ആവരുതെന്നും കോടതി വിമര്‍ശിച്ചു.റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്സില്‍ ഇളവു തേടിയാണ് നടന്‍ കോടതിയെ സമീപിച്ചത്. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് കാര്‍. നികുതി കൃത്യമായി അടച്ച് ആരാധകര്‍ക്ക് മാതൃകയാണെന്നും ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യത്തിന്റെ ഉത്തരവില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :