അനുബന്ധ വാര്‍ത്തകള്‍
- നാട്ടുകാരുടെ ഉറക്കം കളഞ്ഞ മൂർഖനേയും 10 കുഞ്ഞുങ്ങളേയും പിടികൂടിയ വാവ സുരേഷിന് കൈയ്യടി!
- വിവാഹം കഴിഞ്ഞെങ്കിലും അത് വിജയിച്ചില്ല: നടി ശരണ്യയുടെ ജീവിതത്തെ കുറിച്ച് സീമ ജി നായർ
- പൂസായി പൊലീസ് സ്റ്റേഷനിലെത്തി പടക്കമേറും, പൂരപ്പാട്ടും; പൊലീസുകാരന് സസ്പെൻഷൻ
- ബസ്സിനുള്ളില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നത് കണ്ട് `സദാചാരം´ ഉണർന്നു; അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് പൊലീസിനെ വിളിച്ചു വരുത്തി, മധ്യവയസ്കൻ അകത്തായി
- എസ്എടി ആശുപത്രിയിൽ നിന്നും പണം സംഘടിപ്പിച്ചു, സ്കൂട്ടർ മോഷ്ടിച്ചു; നിർണായകമായത് ഓട്ടോക്കാരന്റെ ഇടപെടൽ
വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു, ഇനി മേസ്തിരി പണിയെടുത്ത് ജീവിക്കും; കാരണം സോഷ്യൽ മീഡിയ?
ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്.
വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച് കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നത്. മേസ്തിരിപ്പണി ചെയ്ത് ശിഷ്ടകാലം കഴിയുമെന്നും ട്വന്റിഫോര്‍ ചാനലിന്റെ ജനകീയ കോടതിയില്‍ വാവ സുരേഷ് വെളിപ്പെടുത്തി.
ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്. അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വെനം മാഫിയകള്‍ക്ക് പാമ്പിന്റെ വെനം വില്‍ക്കുന്നു എന്നുള്ള ആരോപണങ്ങള്‍ സുരേഷിനെതിരെ ഉയര്‍ന്നിരുന്നു.
എന്നാല്‍ ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണെന്നും വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പാമ്പുപിടുത്തത്തില്‍ നിന്നും പിന്മാറാന് ആഗ്രഹിക്കുന്നതെന്നും വാവ സുരേഷ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകള്‍ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല.