വരാപ്പുഴ കസ്റ്റഡി മരണത്തിത്തിൽ സി ബി ഐ അന്വേഷണം വേണ്ട; ഹർജി ഹൈക്കോടതി തള്ളി

Sumeesh| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:06 IST)
കൊച്ചി: വരാപുഴ കസ്റ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈഒക്കോടതി തള്ളി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ ഹർജ്ജി ഹൈക്കോടതിടെ സിംഗിൾ ബഞ്ച് തള്ളിയിരുന്നു. എന്നാൽ ഈ സമയം കേസ് ഡയറി കോടതി പരിശോധിച്ചില്ലെന്ന് അഖിലയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

അതേസമയം വാദം തെറ്റാണെന്നും സിംഗിൾ ബഞ്ച് രണ്ട് തവണ കേസ് ഡയറി പരിശോധിച്ചിരുന്നതാ‍ായും. ഇതിനു ശേഷമാണ് സി ബി ഐ അന്വേഷണം ആവശ്യമില്ല എന്ന കോടതി വ്യക്തമാക്കിയതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷൻ കോടതിയെ ധരിപ്പിച്ചു, കേസെന്വേഷിക്കാൻ തയ്യാറാണെന്ന് കാട്ടി നേരത്തെ സി ബി ഐ കോടതിയിൽ നിലപട് സ്വീകരിച്ചിരുന്നു.

തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതണെന്നും മരിച്ചയാളുടെ പേരിൽ അറസ്റ്റ് രേഖകളും റിമാന്റ് അപ്ലിക്കേഷനും കൃത്രിമമായി കെട്ടിച്ചമച്ചുവെന്നും സി ബി ഐ കോടതിയിൽ പറഞ്ഞു. എന്നാൽ ഇത് പറയേണ്ടത് സി ബി ഐയല്ലെന്നും ഹർജിക്കാരനാണെന്നും കോടതി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :