Sumeesh|
Last Modified ഞായര്‍, 12 ഓഗസ്റ്റ് 2018 (17:56 IST)
പ്രണയാഭ്യര്‍ഥന നിരസിച്ച 17 കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ യുവാവ് പെൺക്കുട്ടു താമസിച്ചിരുന്ന വീട് ബോംബ് വച്ചു തകർത്തു. മുംബൈയിലെ അലോക് പാര്‍ക്ക് റെസിഡന്‍റ്സ് സൊസൈറ്റിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.
കിഷോര്‍ ആത്മാറാം മോദക് എന്ന 20 വയസുകാരനാണ് അറസ്റ്റിലായത്. പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ ഭീഷണിപ്പെടുത്താനാണ് ഇയാൾ വീട്ടിൽ ബോംബ് വച്ചത്. എന്നാൽ ബോംബ് പ്രതീക്ഷിച്ച സമയത്തിനു മുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു. കൃത്യത്തിന് സഹായിച്ച ഇയാളുടെ സുഹൃത്ത് അക്ഷയും അറസ്റ്റിലായി.
സി സി ടി വി ദൃശ്യങ്ങള്‍ വഴിയാണ് ബോംബ് വെച്ചവരെ കണ്ടെത്തിയത്.
കോളേജില്‍ ജൂനിയറായി പഠിച്ച പെണ്‍കുട്ടിയോട് കഴിഞ്ഞ 3 വര്‍ഷമായി താന്‍ പ്രണയാഭ്യര്‍ഥന നടത്തുകയാണെന്നും താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയില്ലെന്നും ഇതിനുള്ള പ്രതികാരമായാണ് വീടിനു ബോംബ് വച്ചത് എന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.