ഫോൺ മാത്രമല്ല, കുറഞ്ഞവിലയിൽ 4G ലാപ്ടോപ്പും വിപണിയിലെത്തിക്കാനൊരുങ്ങി ജിയോ !

Sumeesh| Last Modified ഞായര്‍, 12 ഓഗസ്റ്റ് 2018 (15:56 IST)
ടെലികോം വിപണിയിൽ വലിയ ട്രന്റകളിലൂടെ ഉപഭോക്താക്കളെ ആ‍കർശിച്ച ജിയോ ഇലക്ട്രൊണിക് മേഖലയിലേക്ക് കൂടി കടക്കാൻ ഒരുങ്ങുകയാണ്. കുറഞ്ഞ വിലക്ക് 4G ലാപ്ടോപ് കമ്പ്യൂട്ടറുകൾ വിപണിയിലെത്തിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഇതിനായി
ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ച നടത്തി.

റെലികോം വിപണിയിൽ വലിയ വലർച്ച നേടിയ ശേഷം സ്മാർട്ട് ഫോൺ
വിപണിയിലേക്കും ജിയോ ചുവടുവപ്പ് നടത്തിയിരുന്നു. പുതിയ ജിയോഫോണ്‍ 2 ആഗസ്റ്റ് 15 മുതല്‍ വിപണിയിൽ എത്തും. ഇതിനു പിന്നാലെയാണ് 4G ലപ്ടോപ് കമ്പ്യൂട്ടറുകൾ മാർക്കറ്റിലെത്തിക്കാൻ ജിയോ ഒരുങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :