അനുബന്ധ വാര്‍ത്തകള്‍
- ഫോൺ മാത്രമല്ല, കുറഞ്ഞവിലയിൽ 4G ലാപ്ടോപ്പും വിപണിയിലെത്തിക്കാനൊരുങ്ങി ജിയോ !
- കേരളത്തിൽ ‘മോമോ‘യെ ഭയക്കേണ്ടതില്ലെന്ന് കേരളാ പൊലീസ്; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി
- നെഹ്റു ട്രോഫി വള്ളംകളി ഈമാസം തന്നെ
- പ്രളയക്കെടുതി വിലയിരുത്താൻ രാജ്നാഥ് സിംഗ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു
- ജയിച്ചാൽ മാത്രം സി ഐ ആകാം; എസ് ഐമാർക്ക് പരീക്ഷ നടത്താനൊരുങ്ങി ഡി ജി പി
പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനിലേക്ക് കുതിച്ചു; ആകാംക്ഷയോടെ ശാസ്ത്ര ലോകം
ഫ്‌ളോറിഡ: നാസയുടെ സൗരപദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കേപ് കനാവര്‍ സ്റ്റേഷനില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഡെല്‍റ്റ നാല് റോക്കറ്റിലാണ് പ്രോബ് വിക്ഷേപിച്ചത്. സൂര്യന്റെ രഹസ്യങ്ങളറിയാന്‍ നാസ വിഭാവനം ചരിത്രത്തിലാദ്യമായാണ് സൂര്യനെ കുറിച്ച് പടിക്കുന്നതിനായി ഒരു പേടകം യാത്രയാവുന്നത്
സുര്യന്റെ പുറം പ്രതലത്തിലൂടെ സഞ്ചരിച്ച് പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെയും സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള പ്രതലമായ കൊറോണയെയും കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കും. സൂര്യന്റെ അന്തരീക്ഷത്തിൽ 100 ഇരട്ടി ചൂട് കൂടുതലാണ് 5 ലക്ഷം ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ആവാം കൊറോണയിലെ താപനില എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
1400 ഡിഗ്രി സെൽഷ്യസ് താത്രമേ പാർക്കർ സോളാർ പ്രോബിന് താങ്ങാനാവൂ. ഇത് പരീക്ഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഏഴ് വർഷമാണ് ദൌത്യത്തിന്റെ കാലാവധി. ശാസ്ത്ര ലോകത്ത് ഏറെ കാലമായി നിലനിൽക്കുന്ന സംശയങ്ങൾക്ക് ഉത്തരം പാർക്കർ സോളാർ പ്രോബിനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.