വന്ദേഭാരത് ട്രയൽറൺ: തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താനെടുത്തത് 7 മണിക്കൂറും 10 മിനിട്ടും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (14:10 IST)
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്ട്രസ് തിരുവനന്തപുരം- കണ്ണൂർ വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:10ന് കണ്ണൂരിലേക്ക് തിരിച്ച 12:20ന് കണ്ണൂരിലെത്തി.7 മണിക്കൂർ 10 മിനിട്ടുകൊണ്ടാണ് ട്രെയിൻ കണ്ണൂരെത്തിയത്. കൊല്ലം,കോട്ടയം,എറണാകുളം,തൃശൂർ,തിരൂർ,കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയൽ റണ്ണിനിടെ വണ്ടി നിർത്തിയത്.

ഇനി കണ്ണൂരിൽ നിന്നും തിരിച്ചും പരീക്ഷണയോട്ടം നടത്തും. വന്ദേഭാരത് എക്സ്പ്രസിൻ്റെ അന്തിമസമയക്രമം ചൊവ്വാഴ്ചയ്ക്ക് മുൻപ് അറിയാം കഴിയുമെന്ന് റെയിൽവേ അറിയിച്ചു. വിവിധ സ്റ്റേഷനുകളിൽ വന്ദേ ഭാരത് ട്രെയിൻ എത്തിയ സമയം ഇങ്ങനെ.

തിരുവനന്തപുരം മുതൽ കൊല്ലം വരെ എത്താനെടുത്തത് 50 മിനിട്ട്, 6 മണിക്ക് ട്രെയിൻ കൊല്ലം സ്റ്റേഷനിൽ

7:25 കോട്ടയം: തിരുവനന്തപുരം കോട്ടയം വരെ രണ്ടേക്കാൽ മണിക്കൂർ

8:30 എറണാകുളം നോർത്ത്: കോട്ടയത്ത് നിന്ന് എറണാകുളം വരെ ഒരു മണിക്കൂർ ദൂരം

9:37 തൃശൂർ: തിരുവനന്തപുരം മുതൽ തൃശൂർ വരെ എത്താനെടുത്ത സമയം 4 മണിക്കൂർ 20 മിനിട്ട്

10:45 തിരൂർ: 10:46ന് സ്റ്റേഷനിൽ 10:49ന് യാത്ര തുടർന്നു

11:17 കോഴിക്കോട്: തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ എത്താനെടുത്തത് 6 മണിക്കൂറും 7 മിനിട്ടും

12:20 കണ്ണൂർ: ട്രെയിൻ 12:20ന് കണ്ണൂർ സ്റ്റേഷനിൽ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെത്താനെടുത്തത് 7 മണിക്കൂറും 10 മിനിട്ടും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :