വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് അനുയോജ്യമല്ലെന്ന് ഈ ശ്രീധരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (08:39 IST)
വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് അനുയോജ്യമല്ലെന്ന് ഈ ശ്രീധരന്‍. കേരളത്തിലെ ട്രാക്കുകളിലെ വളവുകള്‍ നേരെയാക്കാന്‍ കുറഞ്ഞത് പത്തുവര്‍ഷം എടുക്കുമെന്നും എന്നാല്‍ ആറോ ഏഴോ വര്‍ഷം കൊണ്ട് സെമി ഹൈ സ്പീഡ് റെയില്‍ ഉണ്ടാക്കാമെന്നും ഈ ശ്രീധരന്‍ പറഞ്ഞു. 90 കിലോമീറ്റര്‍ വേഗത്തില്‍ വന്ദേ ഭാരത് ഓടിക്കുന്നത് വിഡ്ഢിത്തം ആണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വന്ദേ ഭാരത് ട്രെയിന്റെ പരമാവധി വേഗത 180 കിലോമീറ്റര്‍ ആണ്. ഏപ്രില്‍ 14ന് വൈകുന്നേരം ആറുമണിക്കാണ് വന്ദേ ഭാരത് ട്രെയിന്‍ കൊച്ചുവേളിയിലെ പ്രത്യേകതയാര്‍ഡിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :